മലയാളികളെ ഒന്നിപ്പിക്കുന്ന പൊതു സംസ്കാരത്തിൽ ഏറ്റവും പ്രധാനം മലയാളം എന്ന ഭാഷയാണ്. ജീവിത രീതിയിലും അഭിരുചികളിലും കലകളിലും എല്ലാം കാണുന്ന ഏകത്വങ്ങളും നാനാത്വങ്ങളും മലയാള ഭാഷയുടെ ഒറ്റ ചരടിൽ കോർത്ത് കെട്ടിയാൽ മലയാളിയുടെ സംസ്കാരമായി. ഭാഷയിലൂടെയുള്ള ഈ ഒരുമായാണ് KAOCയുടെ “മധുരം മലയാളം” പരിപാടിയുടെ മുഖ്യ പ്രചോദനവും ലക്ഷ്യവും.

പുതു തലമുറയ്ക്ക് മലയാള ഭാഷ കൂടുതൽ പരിചയപ്പെടുത്തുക എന്നതാണ് ഒരു മാർഗ്ഗം. കലകൾക്കും, മറ്റു വിനിമയങ്ങൾക്കും മലയാളം ഉപയോഗ്യമാകുമ്പോൾ,മാതൃഭാഷയുടെ സുരക്ഷിതത്വം ചിന്തകൾക്കും സ്വപ്നങ്ങൾക്കും പുതിയ വാതിലുകൾ തുറക്കും. ഇംഗ്ലീഷല്ലാത്ത മറ്റൊരു ഭാഷയുടെ സ്വാധീനം തീർച്ചയായും പല മാനങ്ങളിൽ ഉപയോഗപ്പെടും.

കേരള സർക്കാരിൻറെ മലയാളം മിഷൻ അനുശാസിക്കുന്ന പാഠ്യ പദ്ധതിയാണ് “മധുരം മലയാളം” പിന്തുടരുന്നത്. മലയാളം മിഷൻറെ പരീക്ഷകൾ എഴുതാനും തുല്യതാ സെർട്ടിഫിക്കറ്റുകൾ നേടാനുമുള്ള അവസരവും ഉണ്ട്.

സെൻറ്റീനിയലും ബോൾഡറും കേന്ദ്രീകരിച്ചു രണ്ടു ചാപ്റ്ററുകളായി മലയാളം ക്ലാസുകൾ സംഘടിപ്പിക്കുന്നു. മലയാള ഭാഷയും കേരളം സംസ്കാരവും വിഷയമാക്കി കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

മലയാളം പഠിക്കുന്നതിന് കുട്ടികളുടെ താൽപര്യവും പങ്കെടുപ്പിച്ചതിനു രക്ഷിതാക്കളുടെ ഉത്സാഹവുമാണ് ഇതിനെ വിജയത്തിൽ എത്തിച്ചത്. കോളറാഡോയിലെ സന്നദ്ധ പ്രവർത്തകരായ മലയാളം അധ്യാപകരുടെ പരിശ്രമവും ഉത്സാഹവും പ്രശംസനീയമാണ്.

For any technical issue, please send a mail to webmaster@colorkerala.org
For other queries, please send a mail to JointSecretary@ColorKerala.org